Thursday, February 11, 2010

ജീവിതം

എരിഞ്ഞു തീരും കല്‍വിളക്കാണു ജീവിതം
പകരുവാന്‍ ഇത്തിരി എണ്ണയില്ലെങ്കില്‍ കരിന്തിരി
കത്തി പുകഞ്ഞു തീരും ജീവിതം
അര്‍ക്കന്‍ ആഴിയില്‍ മുങ്ങിത്താഴുമ്പോള്‍
കൊതിക്കുന്നില്ല ഞാന്‍ പുലരുവാന്‍
ഇനി ഒരിക്കലും കൊതിക്കുന്നില്ല ഞാന്‍
എന്‍ മിഴികള്‍ തുറക്കുവാന്‍
അത്രമേല്‍ വെറുക്കുന്നു എന്നെ-
തിരസ്‌കരിച്ചൊരീ ലോകത്തെ
എങ്കിലും ജീവിച്ചേ മതിയാകൂ
ഇവിടെ സ്‌നേഹവും വിശ്വാസവും ദുഃഖസത്യം.
വര്‍ണങ്ങള്‍ മഴവില്ലു തീര്‍ക്കുമ്പോള്‍
കണ്‍കള്‍ തുറക്കാന്‍ കഴിയുന്നില്ല
എങ്കിലും ഞാന്‍ കാതോര്‍ത്തിരിക്കും
കേട്ടുതീരാത്ത കഥകള്‍ കേള്‍ക്കാന്‍

2 comments:

നല്ലി . . . . . said...

ഈശ്വരാ‍ ഇവളിങ്ങനത്തെ പാതകം ഒക്കെ ചെയ്യുമായിരുന്നോ
എങ്ങനൊപ്പിച്ചു ഇതൊക്കെ
എന്തായാലും നന്നായിട്ടുണ്ട് കേട്ടോ

santhosheditor said...

kollam neeli
nannayittund

Post a Comment