Wednesday, February 17, 2010

മഴ

ഒടുവില്‍ നീ എത്തി
മഴമേഘമേ
ചാറ്റല്‍ മഴയായ്‌ വന്നണയും
നിന്‍ നനുത്ത സ്‌പര്‍ശമേല്‍ക്കാന്‍
കൊതിച്ചിരുന്നെന്നില്‍ നീ-
പേമാരിയായി പെയ്‌താടിത്തിമിര്‍ത്തു
ഉറക്കം വരാതെ കിടന്ന രാത്രികളില്‍
നീ കുളിര്‍ മാരിയായി പെയ്‌തിരുന്നു
ഒടുവില്‍ നീ കര്‍ക്കിടരാവിലൊരു-
പേടി സ്വപ്‌നമായ്‌ വന്നണഞ്ഞു


കാര്‍മേഘങ്ങളെ കീറിമുറിച്ചു നീ-
ചാറി ചാറി താളത്തിമിര്‍പ്പോടെ
മന്നില്‍ വന്നണയും നേരം
കാത്തുനിന്നു ഞാന്‍ വാകചോട്ടില്‍
കുളിര്‍മാരി കാണുവാന്‍
ഇളം കാറ്റിനോടായ്‌ രഹസ്യം ചൊല്ലി
എന്‍ ചാരെ നീ വന്നണഞ്ഞപ്പോള്‍
അറിഞ്ഞില്ല ഞാന്‍ പേമാരിയായ്‌ നീ മാറുമെന്ന്‌


താളപ്പകര്‍ച്ചയോടെ നീ തകര്‍ക്കുകയാണ്‌
കുളിര്‍മാരിയായ്‌, ഇടിനാദത്തോടെ
പേമാരിയായ്‌, മിന്നലൊളിയാല്‍ തീമാരിയായ്‌
എങ്കിലും പ്രിയ മഴേ ഞാന്‍ നിന്നെ ഇഷ്‌ടപ്പെടുന്നു
എന്തുകൊണ്ടെന്നോ നീ എന്റെ ചങ്ങാതി

3 comments:

നല്ലി . . . . . said...

അപ്പൊ അറിയാവുന്ന പണി തന്നെയാ അല്ലേ കൊള്ളാം നന്നായിരിക്കുന്നു തുടരുക

Unknown said...

ഇനിയും എഴുതുക ഒന്ന് കൂടി മെച്ച പെടാനുണ്ട് ..എഴുത്ത് നിറുത്തരുത് .. പക്ഷെ........ശരിയാവും

DHAARRII said...

appol ninte vivaham aduthu alle...

Post a Comment