Wednesday, March 10, 2010

മരണം


ഇനിയും വന്നണയാത്തതെന്തേ പ്രിയനേ
നീ അരികത്തു വന്നാലും
പതിയേ നീയെന്‍ ചാരത്തണഞ്ഞാലും
കാത്തിരിപ്പു തുടങ്ങിയേറെ നാളായ്‌
കണ്ണിമയ്‌ക്കൊരു വിശ്രമം നല്‍കു നീ

വേദന തിന്നുന്ന നാളില്‍ ഞാനേ-
റെയാശിച്ചു നിന്‍ സാമീപ്യം
അപ്പോഴും നീ എന്നെ നോക്കി പരിഹസിച്ചു
ചാരത്തണയാതെ മാറിനിന്നു

പലവുരു ഞാന്‍ പല വഴികളിലൂടെ നിന്നെ തേടി
അപ്പോഴെല്ലാം നീയെന്നെ കൈയൊഴിഞ്ഞു
സമയമായില്ലെന്നൊരു വാക്കു മൂളി നീ
കാത്തിരിക്കുവാന്‍ ചൊല്ലി മറഞ്ഞു നിന്നു

ഇനിയെങ്കിലും വന്നണയൂ
പ്രിയനേ നീ അരികത്തണഞ്ഞാലും
ഈ ലോകവാസം മതിയായെനിക്കു
മരണമാം പ്രിയനേ വന്നണഞ്ഞീടുമോ

നിന്‍ പേരുകേട്ടു ഭയന്നോടും ജനങ്ങളെ
തിരഞ്ഞു നടക്കാതെ, നിന്നെയന്വേഷിക്കും
എന്നെ സ്വീകരിക്കാന്‍ നിനക്കെന്തേ വൈമനസ്യം

3 comments:

നല്ലി . . . . . said...

മരണം = കാലന്‍ = ?????????

ബ്രഹ്മദത്താ ഇതു വേണ്ടിയിരുന്നോ ?????

nirmanithully said...

ithumayi pavam brahmadethanu pankillaaaaaa eshwaraaaaa

DHAARRII said...

മരണം കെ എസ്‌ ആര്‍ ടി സി ബസുപോലെയാണ്‌ മോളേ...
കൈകാണിക്കുന്നവന്‌ മുന്നില്‍ നിര്‍ത്തില്ല.
തട്ടുകടയില്‍ ചായ കുടിച്ചുനില്‍ക്കുന്നവന്റെ നെഞ്ചിലൂടെ
അതു കയറിയിറങ്ങുകയും ചെയ്യും.

അതുകൊണ്ട്‌ ബസു കാത്തു നിന്ന്‌ മിനക്കെടണ്ട...

Post a Comment